Times Kerala

ഡ​ൽ​ഹിക്കെതിരെ കൊ​ൽ​ക്ക​ത്തയ്ക്ക് 71 റണ്‍സ് ജയം

 

കൊൽ​ക്ക​ത്ത: ഡ​ൽ​ഹി ഡെ​യ​ർ ഡെ​വി​ൾ​സി​നെ​തി​രേ കൊ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നു കൂ​റ്റ​ൻ വി​ജ​യം. 71 റ​ണ്‍​സി​നാ​ണ് കെ​കെ​ആ​ർ ഡെ​വി​ൾ​സി​നെ തു​ര​ത്തി​യ​ത്. വെ​സ്റ്റ് ഇ​ൻ​ഡീ​സ് ബാ​റ്റ്സ്മാ​ൻ ആ​ന്ദ്രെ റ​സ​ൽ ബാ​റ്റിം​ഗി​ൽ തി​ള​ങ്ങി​യ​പ്പോ​ൾ മ​റ്റൊ​രു വി​ൻ​ഡീ​സ് താ​രം സു​നി​ൽ ന​രെ​യ്ൻ ബൗ​ളിം​ഗി​ൽ ഡ​ൽ​ഹി​യു​ടെ ന​ടു​വൊ​ടി​ച്ചു. ആ​ദ്യം ബാ​റ്റു ചെ​യ്ത കെ​കെ​ആ​ർ ഉ​യ​ർ​ത്തി​യ 201 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഡ​ൽ​ഹി 14.2 ഓ​വ​റി​ൽ 129 റ​ണ്‍​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. ഗ്ലെ​ൻ മാ​ക്സ്വെ​ൽ(22 പ​ന്തി​ൽ 47), റി​ഷ​ഭ് പ​ന്ത്(26 പ​ന്തി​ൽ 43) എ​ന്നി​വ​ർ​ക്കൊ​ഴി​കെ മ​റ്റാ​ർ​ക്കും ഡ​ൽ​ഹി നി​ര​യി​ൽ ര​ണ്ട​ക്കം ക​ട​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ കെ​കെ​ആ​റി​ന് തു​ട​ക്ക​ത്തി​ൽ​ത്ത​ന്നെ സു​നി​ൽ ന​രെ​യ്നെ(1) ന​ഷ്ട​പ്പെ​ട്ടു. ട്രെ​ന്‍റ് ബോ​ൾ​ട്ടി​നാ​യി​രു​ന്നു വി​ക്ക​റ്റ്. ര​ണ്ടാം വി​ക്ക​റ്റി​ൽ ഒ​ത്തു ചേ​ർ​ന്ന റോ​ബി​ൻ ഉ​ത്ത​പ്പ-​ക്രി​സ് ലി​ൻ സ​ഖ്യം സ്കോ​ർ ബോ​ർ​ഡി​ൽ 55 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. 35 റ​ണ്‍​സ് നേ​ടി ഉ​ത്ത​പ്പ പു​റ​ത്താ​യ​തി​നു പി​ന്നാ​ലെ 29 പ​ന്തി​ൽ 31 റ​ണ്‍​സു​മാ​യി ലി​ന്നും മ​ട​ങ്ങി. മി​ക​ച്ച ഷോ​ട്ടു​ക​ളു​മാ​യി തു​ട​ങ്ങി​യെ​ങ്കി​ലും നാ​യ​ക​ൻ ദി​നേ​ശ് കാ​ർ​ത്തി​ക്കി​നും മു​ന്നോ​ട്ടു​പോ​കാ​ൻ ക​ഴി​ഞ്ഞി​ല്ല. 10 പ​ന്തി​ൽ 19 റ​ണ്‍​സാ​യി​രു​ന്നു കാ​ർ​ത്തി​ക്കി​ന് നേടാനായത്.

 

Related Topics

Share this story