Nature

സ്വര്‍ണക്കടത്തുകേസ്: എന്‍.ഐ.എ. അന്വേഷണം പര്യാപ്തം; സന്ദീപ് സിപിഎം തന്നെ: കെ.സുരേന്ദ്രന്‍

സ്വര്‍ണകടത്തുകേസില്‍ എന്‍ഐഎ അന്വേഷണം പര്യാപ്തമാണെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. എന്‍.ഐ.എയുടെ അധികാരം വിപുലീകരിച്ചതിനാല്‍ സി.ബി.ഐ അന്വേഷിക്കുന്ന തലങ്ങളില്‍പോലും അന്വേഷിക്കാന്‍ കഴിയും. മോദി സര്‍ക്കാര്‍ എന്‍.ഐ.എയുടെ അധികാരം വിപുലീകരിച്ചിട്ടുണ്ട്. സിബിഐ വേണമെന്ന യു.ഡി.എഫിന്റെ ആവശ്യത്തില്‍ കഴമ്പില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു

കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് സമരം ചെയ്യാന്‍ ബി.ജെ.പി തീരുമാനിച്ചിട്ടില്ല. എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പാലിച്ചുകൊണ്ടുതന്നെ സമരവുമായി മുന്നോട്ടുപോകാനാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്. സ്വര്‍ണക്കടത്തുകേസ് പ്രതി സന്ദീപ് നായര്‍ സി.പി.എം. തന്നെയാണ്. ബി.ജെ.പി. മണ്ഡലം പ്രസിഡന്‍റിന്‍റെ സഹോദരന്‍റെ ഡ്രൈവറായിരുന്നു സന്ദീപ്. സഹോദരന്‍ സി.പി.എമ്മുകാരനാണെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.