Nature

സന്ദീപിന്റെ വീട്ടില്‍ കസ്റ്റംസ് റെയ്‌ഡ്‌ ; സ്വര്‍ണം കടത്തിയ ബാഗുകള്‍ കണ്ടെത്തിയതായി വിവരം

സ്വര്‍ണക്കടത്ത് കേസിൽ ഒളിവിലുള്ള നാലാം പ്രതി സന്ദീപ് നായരുടെ വീട്ടില്‍ കസ്റ്റംസ് റെയ്‌ഡ്‌ . നെടുമങ്ങാട്ടെ വീട്ടില്‍നിന്ന് സ്വര്‍ണം കടത്തിയ ബാഗുകള്‍ കണ്ടെത്തിയതായാണ് വിവരം.

അതിനിടെ, സ്വപ്നയുടെ വ്യാജസര്‍ട്ടിഫിക്കറ്റ് പ്രത്യേകസംഘം അന്വേഷിക്കാന്‍ സാധ്യത തെളിഞ്ഞു. വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്താമെന്ന് നിയമോപദേശം ലഭിച്ചു. സ്വപ്ന സുരേഷിന് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ലഭിച്ചതിൽ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.

കേസിലെ ഒന്നാം പ്രതി സരിത്തിനെ എൻഐഎ സംഘം ചോദ്യം ചെയ്യുന്നു. കൊച്ചി കസ്റ്റംസ് ഓഫീസിൽ എത്തിയാണ് പ്രാഥമികഘട്ട ചോദ്യം ചെയ്യൽ. കസ്റ്റംസിൽ നിന്നും കേസിന്റെ വിശദാംശങ്ങളും എൻഐഎ ശേഖരിക്കുന്നുണ്ട്. കേസ് ഏറ്റെടുത്തതിന് ശേഷം രണ്ടാം തവണയാണ് കസ്റ്റംസ് ഓഫീസിൽ എൻഐഎ സംഘം നേരിട്ട് എത്തുന്നത്.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.