Times Kerala

പൂന്തുറയില്‍ ജൂനിയര്‍ എസ്ഐക്ക് കൊവിഡ് സ്ഥിരീകരിച്ച സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ഡിസിപി ദിവ്യ ഗോപിനാഥ്

 
പൂന്തുറയില്‍ ജൂനിയര്‍ എസ്ഐക്ക് കൊവിഡ് സ്ഥിരീകരിച്ച സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ഡിസിപി ദിവ്യ ഗോപിനാഥ്

തിരുവനന്തപുരം: ജില്ലയിൽ കോവിഡ് ബാധ രൂക്ഷമാകുന്ന പൂന്തുറയില്‍ ഇന്നലെ ജൂനിയര്‍ എസ്ഐക്ക് കൊവിഡ് സ്ഥിരീകരിച്ച സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ഡിസിപി ദിവ്യ ഗോപിനാഥ്. പരിശോധനയ്ക്ക് രക്ത സാമ്പിള്‍ നല്‍കിയതിന് ശേഷവും പൊലീസ് ഉദ്യോഗസ്ഥനോട് ഡ്യൂട്ടിയിൽ തുടരാൻ ആവശ്യപ്പെട്ടുവെന്ന് നേരത്തെ ആക്ഷേപമുയർന്നിരുന്നു.

അതേസമയം, റാൻഡം പരിശോധനയിലാണ് എസ്ഐ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ഇദ്ദേഹത്തിന് രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നുവെന്നും ഡിസിപി പറഞ്ഞു. തിരുവനന്തപുരത്ത് ജോലി ഭാരം കൂടുന്ന സാഹചര്യത്തിൽ സമ്പർക്കപ്പട്ടികയിൽ ഉളളവരെ പോലും നിർബന്ധിച്ച് ഡ്യൂട്ടിക്ക് കയറ്റുന്നുവെന്ന് നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു.

Related Topics

Share this story