Nature

കൊവിഡ് ബാധിച്ച് സൗദിയിൽ അറേബ്യയില്‍ ഒരു മലയാളി കൂടി മരിച്ചു

ദമ്മാം: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി സൗദി അറേബ്യയില്‍ മരിച്ചു. മലപ്പുറം കൊണ്ടോട്ടി ഓമാനൂര്‍ സ്വദേശി മങ്ങാട്ടുപറമ്പന്‍ അബ്ദുൽ ജലീല്‍ (38) ആണ് മരിച്ചത്. രോഗബാധയെ തുടർന്ന്ഒരാഴ്ച മുമ്പ് സൗദി ജര്‍മന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ രാത്രി ആരോഗ്യനില വഷളാവുകയും ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയുമായിരുന്നു. ദമ്മാമിലെ സ്വകാര്യ കമ്പനിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്തിരുന്ന അബ്‍ദുല്‍ ജലീലിന്റെ ഭാര്യ ഖമറുലൈലയും മക്കളായ മുഹമ്മദ് ഫഹീം, മന്‍ഹ, അയ്‍മന്‍ എന്നിവരും ദമ്മാമില്‍ ഒപ്പമുണ്ടായിരുന്നു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.