Nature

സംസ്ഥാനത്ത് പുതുതായി 16 ഹോട്ട്സ്പോട്ടുകൾ കൂടി; ആകെ 195 ആയി

തിരുവനന്തപുറം: സംസ്ഥാനത്ത് ഇന്ന് പുതുതായി 16 പ്രദേശങ്ങൾ കൂടി ഹോട്ട്‌സ്‌പോട്ട് പട്ടികയിൽ ചേർത്തു. ഇതോടെ സംസ്ഥാനത്താകെയുള്ള ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 195 ആയി. 570 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് 143 പേർ രോഗമുക്തി നേടി. സംസ്ഥാനത്താകെ 1,82,050 പേരാണ് നിരീക്ഷണത്തിലുള്ളത്. 3,696 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. 73,768 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. ഇതിൽ 66,636 സാമ്പിളുകൾ നെഗറ്റീവായി. 24 മണിക്കൂറിനിടെ 12,104 പരിശോധനകളാണ് നടത്തിയത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.