Nature

കുവൈത്തില്‍ ഇന്ന് 478 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു 

കുവൈത്ത് സിറ്റി : കുവൈത്തില്‍ ശനിയാഴ്ച 478 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു . 747 പേര്‍ക്ക് രോഗം ഭേദമായി. കോവിഡ് ബാധിച്ച് മൂന്ന് പുതിയ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു .

ഇതോടെ രാജ്യത്ത് 54,058 പേർക്കാണ് കോവിഡ് ബാധിച്ചത് . 43,961 പേര്‍ രോഗമുക്തി നേടിയതാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് . 9,711 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

ആകെ മരണങ്ങള്‍ 386 ആണ്. രാജ്യത്ത് 2,495 പുതിയ കോവിഡ് -19 ടെസ്റ്റുകള്‍ നടത്തി, ആകെ ടെസ്റ്റുകളുടെ എണ്ണം 429,501 ആയി.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.