Nature

കോവിഡ് പ്രതിരോധം ; പെരിന്തൽമണ്ണയിലെ ഉണക്ക മീൻ മാർക്കറ്റ് അടച്ചു

പെരിന്തൽമണ്ണയിലെ ഉണക്ക മീൻ മാർക്കറ്റ് അടച്ചു . കോവിഡ് സ്ഥിരീകരിച്ച തൃശൂർ സ്വദേശിയായ ലോറി ഡ്രൈവർ എത്തിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഉണക്കമീൻ മാർക്കറ്റ് താല്‍ക്കാലികമായി അടച്ചു പൂട്ടിയത് . മുൻ കരുതൽ നടപടിയുടെ ഭാഗമായാണ് മാർക്കറ്റ് അടപ്പിച്ചത് . ചുമട്ടുതൊഴിലാളികൾ അടക്കം ക്വാറന്‍റൈനിൽ പോകാൻ നഗരസഭ ആരോഗ്യ വിഭാഗം ആവശ്യപ്പെട്ടു .

ജൂലൈ ഏഴിനാണ് പെരിന്തൽമണ്ണ തറയിൽ ബസ് സ്റ്റാൻഡിലെ ഉണക്കമീൻ മൊത്ത വ്യാപാര കേന്ദ്രത്തിൽ തൃശൂർ പൈങ്കുളം സ്വദേശിയായ ലോറി ഡ്രൈവർ എത്തിയത് . കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന് കോവിഡ് 19 സ്ഥിരീകരിച്ചത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.