Nature

കോവിഡ് ; ചേറ്റുവ ഹാര്‍ബറില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കും 

തൃശൂര്‍ : കോവിഡ് 19 വ്യാപന സാഹചര്യത്തെ മുന്‍നിര്‍ത്തി ഏങ്ങണ്ടിയൂര്‍ ചേറ്റുവ ഹാര്‍ബറിലെ മത്സ്യവിപണന തിരക്കുകള്‍ കുറയ്ക്കാന്‍ കര്‍ശന നടപടിയെടുക്കും . ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഹാര്‍ബര്‍ കോഡിനേഷന്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത് .

തിരക്കുള്ള ഹാര്‍ബറാണ് ചേറ്റുവ ഹാര്‍ബ ര്‍. ആയിരത്തോളം മത്സ്യതൊഴിലാളികളാണ് ദിവസവും ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോകുന്നത്. മറ്റു ജില്ലയില്‍ നിന്ന് വരുന്ന വള്ളങ്ങളും ബോട്ടുകളും നിലവില്‍ ഹാര്‍ബറില്‍ മീന്‍ വില്‍ക്കുവാന്‍ അനുമതിയില്ല . മീന്‍ വാങ്ങാന്‍ വരുന്ന ചെറുകച്ചവടക്കാരുടെ തിരക്കാണ് നിലവില്‍ ഹാര്‍ബറില്‍ നിയന്ത്രിക്കാതെ കഴിയുന്നതെന്നും മീന്‍ ലേലം ചെയ്യുന്ന സ്ഥലത്തും മാസ്‌ക്ക് ധരിക്കാതെയും സാമൂഹ്യ അകലം പാലിക്കാതെയും പലരും ഹാര്‍ബറില്‍ പണിയെടുക്കുന്നുണ്ടെന്നും യോഗത്തില്‍ ചർച്ച ചെയ്തിരുന്നു .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.