Times Kerala

കല്യാണം കഴിഞ്ഞും പലരുടെയും വിചാരം ഞങ്ങൾ ലിവിങ് ടുഗെതറിലായിരുന്നു എന്നുള്ളതാണ്., കുട്ടികൾ വേണ്ടെന്നുള്ള തീരുമാനം നല്ലതായി, ഇല്ലെങ്കിൽ വേർപിരിയൽ വലിയ തെറ്റായേനെ..;നടി ലെന

 
കല്യാണം കഴിഞ്ഞും പലരുടെയും വിചാരം ഞങ്ങൾ ലിവിങ് ടുഗെതറിലായിരുന്നു എന്നുള്ളതാണ്., കുട്ടികൾ വേണ്ടെന്നുള്ള തീരുമാനം നല്ലതായി, ഇല്ലെങ്കിൽ വേർപിരിയൽ വലിയ തെറ്റായേനെ..;നടി ലെന

ശക്തമായ കഥാപാത്രങ്ങള്‍കൊണ്ട് പ്രേക്ഷകരുടെ മനം കവര്‍ന്ന് താരമാണ് ലെന. മിനിസ്‌ക്രീനില്‍ നിന്നുമായിരുന്നു താരം ബിഗ് സ്‌ക്രീനിലേക്ക് എത്തിയത്.മുന്‍പ് വിവാഹമോചനത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ലെന എത്തിയിരുന്നു. താരത്തിന്റെ വാക്കുകള്‍ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഞാനും  അഭിലാഷും പരിചയപ്പെട്ടത്. പിജി പൂര്‍ത്തിയാക്കിയതിന് ശേഷം 2004ലായിരുന്നു ഞങ്ങൾ  വിവാഹിതരായത്. ലിവിങ് റ്റുഗദറാണ് ഞങ്ങളെന്നായിരുന്നു പലരും കരുതിയിരുന്നത്. കുട്ടികള്‍ വേണ്ടെന്നുള്ള തീരുമാനത്തിലായിരുന്നു ഞങ്ങള്‍. ആ തീരുമാനത്തില്‍ ഒരുപാട് സന്തോഷമുണ്ട്. രണ്ടുപേരും പരസ്പര സമ്മത പ്രകാരമായി പിരിയുന്നതില്‍ പ്രശ്‌നമില്ല. എന്നാല്‍ കുട്ടികളുണ്ടായിരുന്നുവെങ്കില്‍ അത് വലിയ തെറ്റാകും.

വേര്‍പിരിഞ്ഞുവെങ്കിലും തങ്ങള്‍ ഇരുവരും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ് . ഒരുമിച്ച് സിനിമ ചെയ്യാനുള്ള ആലോചനകളുമുണ്ട്. ജീവിതത്തില്‍ ശരി-തെറ്റുകളില്ല അത് പോലെ തന്നെ ട്രെയ്ല്‍സ് ആന്‍ഡ് ഇറേസും ഇല്ല. ജീവിതത്തില്‍ എടുത്ത ഒരു തീരുമാനത്തെക്കുറിച്ചോര്‍ത്തും പശ്ചാത്താപമില്ല. അടുത്ത ചുവടിന് സഹായകമാവുന്ന തരത്തിലായിരുന്നു തീരുമാനങ്ങളെല്ലാം.

ജാതകപ്രകാരം ഏഴരശനി തുടങ്ങിയ സമയത്തായിരുന്നു വിവാഹം. ആ സമയത്ത് തന്നെയായിരുന്നു വിവാഹമോചനവും. ആകെയുള്ള തമാശയാണ് അത്. വരാനിരിക്കുന്നത് ഇതിനേക്കാള്‍ നല്ല സമയമാണെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Topics

Share this story