Times Kerala

കളിയിക്കാവിള കൊലപാതകം: കുറ്റപത്രം സമർപ്പിച്ചു, ആറ് പ്രതികൾക്കെതിരെ യുഎപിഎ

 
കളിയിക്കാവിള കൊലപാതകം: കുറ്റപത്രം സമർപ്പിച്ചു, ആറ് പ്രതികൾക്കെതിരെ യുഎപിഎ

ചെന്നൈ: കളിയിക്കാവിളയിലെ സബ് ഇന്‍സ്പെക്ടര്‍ വില്‍സണെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ എൻഐഎ ചെന്നൈ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. അബ്ദുൾ ഷെമീം, തൗഫീക്ക് ഉൾപ്പടെ ആറ് പ്രതികൾക്കെതിരെ യുഎപിഎ ചുമത്തിയാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. തീവ്രവാദ പ്രവർത്തനത്തിന്‍റെ ഭാഗമായാണ് കൊലപാതകം നടത്തിയത്. ഐഎസ് പ്രവർത്തകനായ ഖാജാ മൊയ്തീനാണ് അക്രമണത്തിന്‍റെ പ്രധാന സൂത്രധാരനെന്നും കുറ്റപത്രത്തിൽ പറയുന്നു.ഖാജാ മൊയ്തീന്‍റെ നിർദേശപ്രകാരം മെഹബൂബ് പാഷ, ഇജാസ് പാഷ, ജാഫർ അലി എന്നിവരാണ് മുംബൈയിൽ നിന്നാണ് ആയുധങ്ങൾ എത്തിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു.ഇക്കഴിഞ്ഞ ജനുവരി എട്ടിനാണ് കളിയിക്കാവിള മാർക്കറ്റ് റോഡ് ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്എസ്ഐ വിൽസൺ കൊലപ്പെട്ടത്.

Related Topics

Share this story