Times Kerala

കോവിഡ് സ്ഥിരീകരിച്ച സിപിഎം നേതാവിന്റെ റൂട്ട് മാപ്പ് പുറത്തു വിടണമെന്ന് കോൺഗ്രസ്സ്

 

പത്തനംതിട്ട: കൊവിഡ് സ്ഥിരീകരിച്ച സി.പി.എം ഏരിയാ കമ്മിറ്റി അംഗത്തിൻ്റെ റൂട്ട് മാപ്പ് പുറത്തു വിടാത്തതിൽ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്ത്. നിരവധി പേരുമായി ഇദ്ദേഹം സമ്പർക്കത്തില്‍ ഏർപ്പെട്ടിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ചികിത്സ തേടുന്നതിന് മുമ്പ് സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗത്തിലും പങ്കെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് രോഗിയുടെ റൂട്ട് മാപ്പ് പുറത്തുവിടാത്തതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയത്. എന്നാൽ ആരോഗ്യനില മോശമായതിനെ തുടർന്ന് രോഗിയില്‍ നിന്ന് കൂടുതൽ വിവരങ്ങൾ ചോദിച്ചറിയാൻ കഴിഞ്ഞില്ലെന്നാണ് ആരോഗ്യ വകുപ്പിന്‍റെ വാദം.

Related Topics

Share this story