Times Kerala

അമ്മയെ മനസ്സിലാക്കാന്‍ ആഗ്രഹം ഉണ്ട്, എന്നാല്‍ കഥ ഇങ്ങനെയായിപ്പോയില്ലെ., പരമ്പരയുടെ തിരക്കഥാകൃത്തും, സംവിധായകനുമെല്ലാം തന്റെ വിഷമം കണ്ട് ഒക്കെ ശരിയാക്കുമായിരിക്കും..; ശ്രീജിത്ത് വിജയ് 

 
അമ്മയെ മനസ്സിലാക്കാന്‍ ആഗ്രഹം ഉണ്ട്, എന്നാല്‍ കഥ ഇങ്ങനെയായിപ്പോയില്ലെ., പരമ്പരയുടെ തിരക്കഥാകൃത്തും, സംവിധായകനുമെല്ലാം തന്റെ വിഷമം കണ്ട് ഒക്കെ ശരിയാക്കുമായിരിക്കും..; ശ്രീജിത്ത് വിജയ് 

2011- ൽ ഫാസിൽ സംവിധാനം ചെയ്ത ലിവിംഗ് ടുഗദർ എന്ന സിനിമയിൽ നായകനായിക്കൊണ്ടാണ് ശ്രീജിത്ത് അഭിനയരംഗത്തേയ്ക്കെത്തുന്നത്. ആ വർഷം തന്നെ പഴയ മലയാള ചിത്രമായ രതിനിർവേദം എന്ന സിനിമയുടെ റീമെയ്ക്കിൽ ശ്രീജിത്ത് വിജയ് നായകനായി. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന പരമ്പരയിലെ അനിരുദ്ധ് എന്ന വേഷമാണ് ശ്രീജിത്ത് ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത്.

കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ഫേസ്ബുക്ക് പേജിലൂടെയാണ് ശ്രീജിത്ത് ലൈവിലെത്തിയത്. ആരാധകരുമായി സംസാരിച്ചിരിക്കവെയാണ് ആരാധകര്‍ കൊറോണ കാലത്തെപ്പറ്റിയും, പരമ്പരയുടെ വിശേഷങ്ങളെപ്പറ്റിയുമെല്ലാം ചോദ്യങ്ങള്‍ ചോദിച്ചത്. ഇത്രകാലം പല സിനിമകളും പരമ്പരകളും ചെയ്തിട്ടുണ്ടെങ്കിലും കുടുംബവിളക്കിന്റെ സെറ്റ് തികച്ചും വ്യത്യസ്തമാണെന്നും, എല്ലാവരും ജോളിയാണെന്നുമാണ് ശ്രീജിത്ത് പറയുന്നത്. പരമ്പരയിലെ അമ്മയായ സുമിത്രയെ മനസ്സിലാക്കണം, സുമിത്ര പാവമാണ് എന്നെല്ലാം ആരാധകര്‍ പറയുമ്പോള്‍ ശ്രീജിത്ത് തന്റെ നിസ്സഹായാവസ്ഥയാണ് പറയുന്നത്.

അമ്മയെ മനസ്സിലാക്കാന്‍ ആഗ്രഹം ഉണ്ടെന്നും, എന്നാല്‍ കഥ ഇങ്ങനെയായിപ്പോയില്ലെ എന്നുമാണ് ശ്രീജിത്ത് ആരാധകരോട് പറയുന്നത്. പരമ്പരയുടെ തിരക്കഥാകൃത്തും, സംവിധായകനുമെല്ലാം തന്റെ വിഷമം കണ്ട് ഒക്കെ ശരിയാക്കുമായിരിക്കുമെന്നും ശ്രീജിത്ത് പറയുന്നുണ്ട്.

Related Topics

Share this story