Times Kerala

കൊറോണയൂടെ വേട്ടക്ക് അനുകുല സാഹചര്യമൊരുക്കാൻ ഇരകളെ തയ്യാറാക്കുക.,അങ്ങിനെ കോവിഡ് പ്രതിരോധത്തിൽ ലോകത്തിനുമുന്നിൽ തലയുയർത്തി നിൽക്കുന്ന കേരളത്തെ ഇല്ലാതാക്കുകയാണ് ലക്ഷ്യം..; ഹരീഷ് പേരടി

 
കൊറോണയൂടെ വേട്ടക്ക് അനുകുല സാഹചര്യമൊരുക്കാൻ ഇരകളെ തയ്യാറാക്കുക.,അങ്ങിനെ കോവിഡ് പ്രതിരോധത്തിൽ ലോകത്തിനുമുന്നിൽ തലയുയർത്തി നിൽക്കുന്ന കേരളത്തെ ഇല്ലാതാക്കുകയാണ് ലക്ഷ്യം..; ഹരീഷ് പേരടി

ലോക്ക് ഡൗണ്‍ ലംഘിച്ച് പൂന്തുറയിൽ കഴിഞ്ഞ ദിവസം ജനങ്ങള്‍ തെരുവിലിറങ്ങിയിരുന്നു. കൊവിഡ് പോസിറ്റീവായവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയില്ലെന്നും ആഹാര സാധനങ്ങൾ വാങ്ങാൻ പറ്റാതെയും അടിയന്തിര ചികിത്സ ലഭിക്കാനുള്ള സൗകര്യമില്ലാതെയും ഉള്ള നിയന്ത്രണങ്ങളാണ് എര്‍പ്പെടുത്തിയെന്നുമാണ് നാട്ടുകാരുടെ ആരോപണം.

ഇപ്പോളിതാ പൂന്തുറയിൽ നടന്ന ലോക്ക്ഡൗൺ ലംഘനത്തെയും ആരോഗ്യപ്രവർത്തകർക്കു നേരെയുണ്ടായ കയ്യേറ്റമുണ്ടായതായ പരാതിയെയും വിമർശിച്ചിരിക്കുകയാണ് നടൻ ഹരീഷ് പേരടി. പ്രതിയപക്ഷത്തിനെതിരെയാണ് അദ്ദേഹം തന്റെ കുറിപ്പിലൂടെ വിമർശനം നടത്തിയിട്ടുള്ളത്. ഒരു വീഡിയോ അദ്ദേഹം തന്റെ കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:

ഇത് ഷൂട്ടിങ്ങാണെന്ന് അറിയാതെ വേട്ട മൃഗവും ഇരയായ മൃഗവും സത്യസന്ധമായി പെരുമാറുകയാണ്…ഇതു തന്നെയാണ് പൂന്തുറയിലും സംഭവിച്ചത്..കൊറോണയൂടെ വേട്ടക്ക് അനുകുല സാഹചര്യമൊരുക്കാൻ ഇരകളെ തയ്യാറാക്കുക…അങ്ങിനെ കോവിഡ് പ്രതിരോധത്തിൽ ലോകത്തിനുമുന്നിൽ തലയുയർത്തി നിൽക്കുന്ന കേരളത്തെ ഇല്ലാതാക്കുക…പ്രതിപക്ഷം എന്ന തലം രാഷ്ട്രീയ സാക്ഷരതയുള്ളവർക്ക് ഉപയോഗിക്കാനുള്ള പ്രതലമാണ്..അതില്ലാത്ത ക്രിമിനലുകൾ ആ സ്ഥലത്തിരുന്നാൽ നാട് അപകടത്തിലേക്ക് പോവും…സാക്ഷരതയുള്ള മലയാളിയുടെ ഏറ്റവും വലിയ വെല്ലുവിളി കൊറോണയെ നേരിടുന്നതിനോടൊപ്പം ഇത്തരം അധികാരമോഹികളായ ക്രിമനൽ വൈറസുകളെയും നേരിടേണ്ടി വരുന്നു എന്നുള്ളതാണ് …വരാനിരിക്കുന്ന നല്ല ദിവസങ്ങൾക്കായി നമുക്ക് പ്രതിരോധം ശക്തിപെടുത്താം.

Related Topics

Share this story