Times Kerala

വര്‍ക്കൗട്ട് വീഡിയോ പങ്കുവെച്ച് ബിപാഷ ബസു..!

 
വര്‍ക്കൗട്ട് വീഡിയോ പങ്കുവെച്ച് ബിപാഷ ബസു..!

ബോളിവുഡ് ലോകത്തെ ഗ്ലാമര്‍ നടിയും മോഡലുമാണ് ബിപാഷ ബസു. ബോളിവുഡിന് പുറമെ തമിഴ്, തെലുങ്ക്, ബംഗാളി, ഇംഗ്ലീഷ് ചിത്രങ്ങളിൽ ബിപാഷ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ബിപാഷയുടെ പുതിയൊരു വര്‍ക്കൗട്ട് വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ‘സ്ക്വാട്ട്’ വ്യായാമം ചെയ്യുന്ന 41കാരിയായ ബിപാഷയെ ആണ് വീഡിയോയില്‍ കാണുന്നത്.

നടുവ് വളയ്ക്കാതെ സാങ്കല്‍പിക കസേരയില്‍ ഇരുന്നെഴുന്നേല്‍ക്കുന്നത് പോലുള്ള വ്യായാമമാണ് ഇത്. ഭംഗിയുള്ള പിന്‍ഭാഗം സ്വന്തമാക്കാനും അരക്കെട്ടും തുടകളും ആകര്‍ഷകമാക്കാനും ഇവ സഹായിക്കുന്നു. മുട്ടുകള്‍ മടക്കി കഴിയാവുന്നത്ര താഴേയ്ക്ക് ഇരിയ്ക്കുകയും എഴുന്നേല്‍ക്കുകയും ചെയ്യുന്ന ബിപാഷയുടെ സ്ക്വാട്ട് വ്യായാമം ഫിറ്റ്നസ് പ്രേമികള്‍ക്ക് പരീക്ഷിക്കാവുന്നതാണ്.

Related Topics

Share this story