ക്രൂര ബലാത്സംഗത്തിനിരയായി, പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതികളുടെ ഭീഷണി; നടപടിയെടുക്കാതെ പോലീസ്; മനംനൊന്ത 18കാരി ആത്മഹത്യ ചെയ്തു
Jul 11, 2020, 11:28 IST
ഉത്തർപ്രദേശ്: ബലാത്സംഗത്തിനിരയായ 18കാരി ആത്മഹത്യ ചെയ്തു. അതേസമയം, പീഡനത്തില്‍ പരാതി നല്കി ഒരു വർഷം പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ മനംനൊന്താണ് 18കാരി ജീവനോടുക്കിയതെന്ന് വീട്ടുകാർ ആരോപിച്ചു. 2019 ഫെബ്രുവരിയിൽ ഫയൽ ചെയ്ത കേസിൽ ഇതുവരെ പോലീസ് നടപടിയൊന്നും എടുത്തിട്ടില്ലെന്നും കുടുംബം ആരോപിച്ചു.
കേസ് കൊടുത്തതിന് ശേഷവും പ്രതികൾ നിരന്തരം കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും കേസ് പിൻവലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കുടുംബാംഗങ്ങൾ ആരോപിച്ചു. അതേസമയം പ്രതികൾ കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം എടുത്തതിനാലാണ് അറസ്റ്റ് ചെയ്യാത്തതെന്നും കുറ്റപത്രം കോടതിയിൽ സമർപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.