Times Kerala

അരുണാചൽ പ്രദേശിൽ മണ്ണിടിച്ചിൽ; എട്ട് പേർ കൊല്ലപ്പെട്ടു

 
അരുണാചൽ പ്രദേശിൽ മണ്ണിടിച്ചിൽ; എട്ട് പേർ കൊല്ലപ്പെട്ടു

ഇറ്റാനഗർ: അരുണാചൽ പ്രദേശിലുണ്ടായ മണ്ണിടിച്ചിലിൽ പെട്ട് എട്ട് പേർ കൊല്ലപ്പെട്ടു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലുണ്ടായ മണ്ണിടിച്ചിലിൽ എട്ട് വയസുള്ള കുട്ടി ഉൾപ്പെടെയാണ് കൊല്ലപ്പെട്ടത്. കനത്ത മഴ തുടര്ന്ന് പാപും പരേ ജില്ലയിലും മോദിരിജോ മേഖലയിലുമാണ് കഴിഞ്ഞ ദിവസം മണ്ണിടിച്ചിലുണ്ടായത്. പ്രധാനമന്ത്രി നരേന്ദ്രമോദി അപകടത്തിൽ അനുശോചനം അറിയിച്ചു. നാശനഷ്‌ടം സംഭവിച്ചവർക്ക് ധനസഹായം നൽകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Related Topics

Share this story