Times Kerala

നിയന്ത്രണ രേഖയിൽ നുഴഞ്ഞുകയറ്റം; രണ്ട് തീവ്രവാദികളെ ഇന്ത്യൻ സൈന്യംവധിച്ചു

 

ശ്രീനഗർ: നിയന്ത്രണ രേഖയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് തീവ്രവാദികളെ ഇന്ത്യൻ സൈന്യം വധിച്ചു. കുപ്‌വാരയിലെ നൗഗം മേഖലയിലാണ് തീവ്രവാദികൾ നുഴഞ്ഞു കയറാൻ ശ്രമിച്ചത്. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട തീവ്രവാദികളുടെ പക്കൽനിന്നും എകെ 47 റൈഫിളുകളും മറ്റ് ആയുധങ്ങളും കണ്ടെടുത്തു.

Related Topics

Share this story