Nature

ആശ്വാസം: ക്വാറന്റീന്‍ ലംഘിച്ചതിന് ആരോഗ്യപ്രവര്‍ത്തകര്‍ ഓടിച്ചിട്ട് പിടിച്ച പ്രവാസിയുടെ പരിശോധനാഫലം നെഗറ്റീവ്

പത്തനംതിട്ട: വീട്ടിൽ നിരീക്ഷണത്തിൽ കഴിയവേ മാസ്ക് പോലും ധരിക്കാതെ പത്തനംതിട്ട നഗരത്തിൽ ഇറങ്ങി കറങ്ങി നടക്കുകയും, ഒടുവിൽ ക്വാറന്റീന്‍ ലംഘിച്ചതിന് ആരോഗ്യപ്രവര്‍ത്തകര്‍ ഓടിച്ചിട്ട് പിടികൂടി ആശുപത്രിയിൽ എത്തിക്കുകയും ചെയ്ത പ്രവാസിയുടെ പരിശോധനാഫലം നെഗറ്റീവ്. ഇതോടെ പത്തനംതിട്ട ന​ഗരത്തിന് ആശ്വാസമായി.

തിങ്കളാഴ്ചയാണ് ചെന്നീര്‍ക്കര സ്വദേശി ക്വാറന്റീന്‍ ലംഘിച്ച്‌ പത്തനംതിട്ട നഗരത്തിലെത്തിയത്. ആരോഗ്യ പ്രവർത്തകരുടെയും പോലീസിന്റെയും നിർദ്ദേശങ്ങൾ അനുസരിക്കാതെ വന്നതോടെ ഇയാളെ ബലപ്രയോ​ഗത്തിലൂടെ കീഴ്പ്പെടുത്തിയാണ് ക്വാറന്റീന്‍ കേന്ദ്രത്തില്‍ എത്തിച്ചത്.മൂന്നാംതീയതിയാണ് ഇയാള്‍ റിയാദില്‍നിന്നെത്തിയത്. നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ വീട്ടുകാരോട് പിണങ്ങിയാണ് പുറത്തിറങ്ങിയത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.