Times Kerala

‘പി നള്‍’ എന്ന അത്യപൂര്‍വ രക്ത​ഗ്രൂപ്പുള്ള കുട്ടിയുടെ ശസ്ത്രക്രിയ വിജയകരം

 
‘പി നള്‍’ എന്ന അത്യപൂര്‍വ രക്ത​ഗ്രൂപ്പുള്ള കുട്ടിയുടെ ശസ്ത്രക്രിയ വിജയകരം

കൊച്ചി: ‘പി നള്‍’ എന്ന അത്യപൂര്‍വ രക്ത​ഗ്രൂപ്പുള്ള കുട്ടിയുടെ ശസ്ത്രക്രിയ വിജയകരം. എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഞ്ചു വയസ്സുകാരിയുടെ ശസ്ത്രക്രിയയാണ് വിജയകരമായി പൂർത്തീകരിച്ചത്. മറ്റൊരാളുടെ രക്തം സ്വീകരിക്കാതെ തന്നെയാണ് അഞ്ചുവയസ്സുകാരി അനുഷ്കയെ ശസ്ത്രക്രിയ ചെയ്തത് എന്നതാണ് ഏറ്റവും വലിയ നേട്ടം. ഇതിനായി കുട്ടിയുടെ തന്നെ രക്തം നേരത്തെ ശേഖരിച്ചിരുന്നു. ഈ രക്തതമാണ് ശസ്ത്രക്രിയക്കായി ഉപയോഗിച്ചത്.ശസ്ത്രക്രിയക്ക് ശേഷം കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ പ്ലാസ്റ്റിക് സര്‍ജറി, ഹെഡ് ആന്‍ഡ് നെക് സര്‍ജറി ചെയര്‍മാനും പ്രൊഫസറുമായ ഡോ. സുബ്രഹ്മണ്യ അയ്യര്‍ അറിയിച്ചു.

ഗുജറാത്തില്‍ ജോലി ചെയ്തിരുന്ന മലപ്പുറം സ്വദേശി സന്തോഷ് നായരുടെ മകളാണ് അനുഷ്ക. 2019 ജൂലായില്‍ ഗുജറാത്തില്‍ വെച്ച്‌ കളിക്കുന്നതിനിടെ വീടിന്റെ ടെറസില്‍നിന്നു വീണ് തലയ്ക്ക് ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു. തുടർന്ന് 25 ദിവസത്തോളം വെന്റിലേറ്ററിലായിരുന്ന കുട്ടിയെ ഭക്ഷണത്തിലൂടെ രക്തത്തിലെ കൗണ്ട് കൂട്ടിയാണ് ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നത്. ഗുജറാത്തിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അണുബാധയുണ്ടായതിനെ തുടര്‍ന്ന് ഏപ്രില്‍ 23-നാണ് കുട്ടിയെ അമൃതയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്.

Related Topics

Share this story