Times Kerala

ഗുരുതര വീഴ്ച: പൂന്തുറയിൽ കോവിഡ് സ്ഥിരീകരിച്ച എസ്‌ഐ സാമ്ബിള്‍ എടുത്ത ശേഷവും ഡ്യുട്ടിക്ക് വന്നത് ആറു ദിവസം

 
ഗുരുതര വീഴ്ച: പൂന്തുറയിൽ കോവിഡ് സ്ഥിരീകരിച്ച എസ്‌ഐ സാമ്ബിള്‍ എടുത്ത ശേഷവും ഡ്യുട്ടിക്ക് വന്നത് ആറു ദിവസം

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരം ജില്ലയിലെ സൂപ്പര്‍ സ്പ്രെഡ് നടന്ന പൂന്തുറയിൽ എസ്‌ഐക്കും കോവിഡ് സ്ഥിരീകരിച്ചു. സ്റ്റേഷനിലെ ജൂനിയര്‍ എസ്‌ഐയ്ക്കാണ് രോഗം സ്ഥിരീകരിച്ചത് അതേസമയം, എസ്‌ഐക്ക് കോവിഡ് ബാധിച്ചത്തിൽ പോലീസിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയുണ്ടായതാണ് ആക്ഷേപം. . കോവിഡ് പരിശോധനയ്ക്കായി സാമ്ബിളെടുത്തതിന് ശേഷം ഒരാഴ്ചയോളം അദ്ദേഹത്തിന് ഡ്യൂട്ടിയില്‍ തുടരേണ്ടതായി വന്നു. രോ​ഗം സ്ഥിരീകരിച്ചതോടെ അദ്ദേഹ​ത്തിനൊപ്പം ജോലി ചെയ്ത പൊലീസുകാരെല്ലാം ക്വാറന്റീനില്‍ പോയിരിക്കുകയാണ്.

കഴിഞ്ഞ നാലിനാണ് ജൂനിയര്‍ എസ്‌ഐയുടെ ഉള്‍പ്പെടെ നാല്‍പ്പതിലേറെ പോലീസുകാരുടെ സ്രവം പരിശോധനയ്ക്കായി എടുത്തത്. വെള്ളിയാഴ്ചയാണ് കോവിഡ് പോസിറ്റീവാണെന്ന ഫലം ലഭിക്കുന്നതുവരെ അദ്ദേഹം ഡ്യൂട്ടിയിലുണ്ടായി. തുടര്‍ന്ന് രാത്രി പത്തു മണിയോടെ ഇദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.തുടർന്ന്, പരിശോധനാഫലം പോസിറ്റീവായതോടെ എസ്‌ഐയുമായി ഇടപഴകിയ പോലീസുകാരുള്‍പ്പെടെയുള്ളവരോട് നിരീക്ഷണത്തില്‍
പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുകയായിരുന്നു.

50 പേരാണ് ഇദ്ദേഹത്തിന്റെ പ്രാഥമിക സമ്ബര്‍ക്കപ്പട്ടികയിലുള്ളത്. പത്ത് പോലീസുകാരോടാണ് നിലവില്‍ നിരീക്ഷണത്തില്‍ പോകാന്‍ സ്റ്റേഷന്‍ എസ്‌ഐ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ബാക്കിയുള്ളവര്‍ ഡ്യൂട്ടിയില്‍ തുടരുകയാണ്.

Related Topics

Share this story