Times Kerala

നീരജ് മാധവിന്റെ ‘പാണിപാളി’ ചലഞ്ച് ഏറ്റെടുത്ത് ലേഡി ഡോക്ടർ..!

 
നീരജ് മാധവിന്റെ ‘പാണിപാളി’ ചലഞ്ച് ഏറ്റെടുത്ത് ലേഡി ഡോക്ടർ..!

നടന്‍ നീരജ് മാധവിന്റ പാണിപാളി എന്ന റാപ്പ് ഗാനം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഉറക്കമില്ലാതെ കിടക്കുന്ന നായകന്റേയും യക്ഷിയുടേയും കഥ മനോഹരമായാണ് നീരജ് റാപ്പ് ചെയ്തിരിക്കുന്നത്. പുറത്തിറങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ പണിപാളി ഹിറ്റായി മാറുകയായിരുന്നു.

ഇപ്പോളിതാ പണിപാളിയ്ക്ക് തന്റേതായ വേര്‍ഷനുമായി എത്തിയിരിക്കുകയാണ് കോറോണക്കെതിരേ പോരാടുന്ന ഒരു ലേഡി ഡോക്ടറും. നീരജ് മാധവ് തന്നെയാണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. ഡോക്ടർ ശ്രുതി ടാമ്പേയാണ് പി പി ഇ കിറ്റും ധരിച്ച് പണിപാളി സോങ്ങിന് ചുവട് വെച്ചിരിക്കുന്നത്.

നീരജ് മാധവ് തന്നെ എഴുതിയ വരികൾക്ക് ഈണം പകർന്നത് അർക്കഡോയാണ്. നീരജ് മാധവ് തന്നെയാണ് പണിപാളിയിൽ പെർഫോം ചെയ്‌തിരിക്കുന്നതും.

Related Topics

Share this story