Times Kerala

മുംബൈ ഷോപ്പിംഗ് സെന്‍ററില്‍ വന്‍ തീപിടിത്തം

 
മുംബൈ ഷോപ്പിംഗ് സെന്‍ററില്‍ വന്‍ തീപിടിത്തം

പൂനെ: മഹാരാഷ്ട്രയിലെ ഷോപ്പിംഗ് സെന്‍റ്റില്‍ വന്‍ തീപിടിത്തം. മുബൈയിലെ ബൊരിവാലി വെസ്റ്റിലുള്ള ബഹുനില കെട്ടിടത്തിലാണ് തീ പടര്‍ന്നത്. പുലര്‍ച്ചെ രണ്ടിനാണ് അപകടം ഉണ്ടായത്. 15 അഗ്നിശമനസേനാ യൂണിറ്റുകളാണ് സ്ഥലത്തെത്തിയത്. 77ഓളം കടകളുള്ള ഷോപ്പിംഗ് സെന്ററാണ് അഗ്നിക്കിരയായത്. സംഭവത്തില്‍ ആളപയാം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.ഷോർട്ട്സർക്ക്യൂട്ടാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

Related Topics

Share this story