Times Kerala

വിദ്യാർത്ഥി വിസ: ട്രംപിന്റെ നടപടി ക്രൂരമെന്ന് യുഎസ് പാർലമെന്റ് അംഗങ്ങൾ; ഉത്തരവ് പരിശോധിക്കണമെന്നും ആവശ്യം

 
വിദ്യാർത്ഥി വിസ: ട്രംപിന്റെ നടപടി ക്രൂരമെന്ന് യുഎസ് പാർലമെന്റ് അംഗങ്ങൾ; ഉത്തരവ് പരിശോധിക്കണമെന്നും ആവശ്യം

വാഷിംഗ്ടൺ: വിദ്യാർത്ഥി വിസയുമായി ബന്ധപ്പെട്ടുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റ നടപടി ക്രൂരമെന്ന് യുഎസ് പാർലമെന്റ് അംഗങ്ങൾ. ഓൺലൈൻപഠന സംവിധാനത്തിലേക്ക് മാറിയ വിദ്യാർത്ഥികൾ അടിയന്തരമായി രാജ്യം വിടണമെനന്നായിരുന്നു ട്രംപിന്റെ ഉത്തരവ്. ഈ ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ വംശജയായ കമല ഹാരിസ് ഉൾപ്പെടെ 136 ഡെമോക്രാറ്റിക് കോൺഗ്രസ് അംഗങ്ങളും 30 സെനറ്റർമാരും ട്രംപിന് കത്തയച്ചിരിക്കുകയാണ്.ഹോംലാന്‍ഡ് സെക്യൂരിറ്റി വിഭാഗം ആക്ടിങ് സെക്രട്ടറി, ഇമ്മിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐസിഇ) തുടങ്ങിയവർക്കും കത്തു നൽകിയിട്ടുണ്ട്.

അമേരിക്കയിലെ വിദേശവിദ്യാർത്ഥികളെ ഭയപ്പെടുത്തുന്ന നിലപാടാണിതെന്ന് പാർലമെന്റ് അംഗങ്ങൾ കത്തിൽ പറഞ്ഞു. അമേരിക്കയിൽ തുടരുന്ന വിദേശവിദ്യാർത്ഥികളിൽ ഭൂരിഭാഗവും ചൈനയിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ളവരാണ്.

Related Topics

Share this story