Times Kerala

ബം​ഗാളി നടി കോയൽ മാലികിനും കുടുംബാംഗങ്ങൾക്കും കോവിഡ്..!

 
ബം​ഗാളി നടി കോയൽ മാലികിനും കുടുംബാംഗങ്ങൾക്കും കോവിഡ്..!

ബം​ഗാളി നടി കോയൽ മാലികിനും കുടുംബാംഗങ്ങൾക്കും കോവിഡ്. ട്വിറ്ററിലൂടെയാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. കോയലിന്റെ പിതാവും പ്രശസ്ത നടനുമായ രഞ്ജിത്ത് മാലിക്, മാതാവ് ദീപാ മാലിക്, ഭർത്താവും നിർമാതാവുമായ നിസ്പാൽ സിം​ഗ് എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചു. എല്ലാവരും സമ്പർക്ക വിലക്കിലാണെന്നും കോയൽ അറിയിച്ചു.

മെയ് മാസത്തിൽ തനിക്ക് കുഞ്ഞു പിറന്ന വിവരം നടി ആരാധകരുമായി പങ്കുവച്ചിരുന്നു. കോയലിന്റെ കുടുംബത്തിൽ എല്ലാവർക്കും കോവിഡ് സ്ഥിരീകരിച്ചതിനാൽ ഭർത്താവിന്റെ മാതാപിതാക്കൾക്കൊപ്പമാണ് കുഞ്ഞിപ്പോൾ.

Related Topics

Share this story