Times Kerala

ഇന്ത്യയിൽ കോവിഡ് വാക്സിൻ അടുത്ത വർഷമേ ലഭ്യമാവുകയുള്ളുവെന്ന് വിദഗ്ധ സംഘം

 
ഇന്ത്യയിൽ കോവിഡ് വാക്സിൻ  അടുത്ത വർഷമേ ലഭ്യമാവുകയുള്ളുവെന്ന് വിദഗ്ധ സംഘം

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡിനെതിരേയുള്ള വാക്സിൻ അടുത്ത വർഷമേ ലഭ്യമാവുകയുള്ളുവെന്ന് വിദഗ്ധ സംഘം. വാക്സിൻ അടുത്ത വർഷം ആദ്യത്തോടുകൂടി ലഭ്യമാകുമെന്ന് പാർലമെന്ററി സമിതിയെയാണ് ശാസ്ത്ര സാങ്കേതിക വകുപ്പിലെയും ബയോടെക്നോളജി വകുപ്പിലെയും സി.എസ്.ഐ.ആറിലേയും മുതിർന്ന ഉദ്യോഗസ്ഥർ, കേന്ദ്ര ശാസ്ത്ര ഉപദേഷ്ടാവ് എന്നിവരടങ്ങിയ വിദഗ്ധ സംഘം അറിയിച്ചത്..

അതേസമയം ഓഗസ്റ്റ് 15നുള്ളിൽ കോവിഡ് വാക്സിൻ പുറത്തിറക്കണമെന്ന ഐസിഎംആർ ഡയറക്ടർ ജനറലിന്റെ നിർദേശത്തെക്കുറിച്ചുള്ള കാര്യങ്ങളൊന്നും വിദഗ്ധ സംഘം അറിയിച്ചിട്ടില്ല.

Related Topics

Share this story