Nature

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ ‘വ്യാജ ശാഖ’; മൂന്നു പേർ അറസ്റ്റിൽ

ചെന്നൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ വ്യാജ ശാഖ ആരംഭിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. കടലൂർ ജില്ലയിലെ പന്റുത്തിയിലാണ് സംഭവം. കമൽ ബാബു എന്നയാളാണ് ഇവിടെ എസ്ബിഐ യുടെ വ്യാജ ശാഖ തുടങ്ങിയത്. ഇയാളുടെ അച്ഛനും അമ്മയും മുൻ ബാങ്കുദ്യോഗസ്ഥരാണ്. ബാങ്കിൽ എത്തിയ ഒരു ഉപഭോക്താവിനു തോന്നിയ സംശയമാണ് വാൻ തട്ടിപ്പ് പുറം ലോകത്തെ അറിയിച്ചത്. എസ്.ബി.ഐ.യുടെ മറ്റൊരു ശാഖയിൽ അന്വേഷിച്ചതോടെയാണ് തട്ടിപ്പ് വെളിച്ചത്തുവന്നത്. അതേസമയം, മൂന്നുമാസം മുമ്പ് ആരംഭിച്ച ശാഖയിൽ ഇതുവരെ ആരും നിക്ഷേപം നടത്തിയിരുന്നില്ല.ബാങ്കിന്റെ പേരിലുള്ള നിക്ഷേപ രസീതുകൾ, പണം അടയ്ക്കുന്നതിനുള്ള രസീതുകൾ എന്നിവയടക്കമുള്ള വ്യാജ രേഖകൾ ഇവിടെനിന്നും  പോലീസ് പിടിച്ചെടുത്തു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.