Nature

നടന്‍ പൊന്നമ്പലത്തിന്റെ ചികിത്സാ ചെലവുകള്‍ നടന്‍ കമല്‍ഹാസന്‍ ഏറ്റെടുത്തു 

ചെന്നൈ : ഗുരുതരാവസ്ഥയില്‍ കഴിയുന്ന നടന്‍ പൊന്നമ്പലത്തിന്റെ ചികിത്സാ ചെലവുകള്‍ നടന്‍ കമല്‍ഹാസന്‍ ഏറ്റെടുത്തു . കിഡ്‍നി സംബന്ധമായ പ്രശ്നങ്ങളോടെയാണ് പൊന്നമ്പലം അസുഖ ബാധിതനായത് . വലിയ ബുദ്ധിമുട്ടിലായ നടനിപ്പോള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വീഡിയോ പ്രചരിച്ചിരുന്നു .

പൊന്നമ്പലത്തിന്റെ അവസ്ഥ മനസിലാക്കിയ കമല്‍ഹാസന്‍ അദ്ദേഹത്തിന്റെ ചികിത്സാ ചെലവുകളടക്കം ഏറ്റെടുക്കാന്‍ തയ്യാറാകുകയായിരുന്നു . കമല്‍ഹാസന്റെ ടീം പൊന്നമ്പലത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് ആശുപത്രിയുമായി ബന്ധപ്പെടുന്നുണ്ട്. സ്റ്റണ്ട് മാന്‍ ആയിട്ടായിരുന്നു പൊന്നമ്പലം സിനിമയുടെ ഭാഗമായത് .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.