Times Kerala

മഹാരാഷ്ട്രയിൽ 7,862 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രോഗികളുടെ എണ്ണം 2,38,461 ആയി

 
മഹാരാഷ്ട്രയിൽ 7,862 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രോഗികളുടെ എണ്ണം 2,38,461 ആയി

മുംബൈ: മഹാരാഷ്ട്രയിൽ വെള്ളിയാഴ്ച 7,862 പേർക്ക് കൂടി പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 2,38,461 ആയതായി ആരോഗ്യവകുപ്പ് അറിയിച്ചു. 226 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ സംസ്ഥാനത്ത് മരണസംഖ്യ 9,893 ആയി. 5,366 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. വെള്ളിയാഴ്ച മാത്രം 12,53,978 സാമ്പിളുകൾ പരിശോധന നടത്തി. സംസ്ഥാനത്ത് നിലവിൽ 95,943 സജീവ കേസുകളുണ്ട്.

Related Topics

Share this story