Times Kerala

താഴത്തങ്ങാടി കൊലപാതകം; കൊല്ലപ്പെട്ട ഷീബയുടെ ഭർത്താവ്‌ സാലിയും മരിച്ചു

 
താഴത്തങ്ങാടി കൊലപാതകം; കൊല്ലപ്പെട്ട ഷീബയുടെ ഭർത്താവ്‌ സാലിയും മരിച്ചു

കോട്ടയം : താഴത്തങ്ങാടിയിൽ യുവാവിന്റെ അടിയേറ്റ് ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന ഷാനി മൻസിലിൽ മുഹമദ് സാലി (65) മരിച്ചു. ഭാര്യ ഷീബ ആക്രമണം നടന്ന ദിവസം തന്നെ മരിച്ചിരുന്നു. ഇക്കഴിഞ്ഞ ജൂൺ ഒന്നിനാണ് താഴത്തങ്ങാടി മുഹമ്മദ് സാലി (65), ഷീബ (60) എന്നിവരെ താഴത്തങ്ങാടി പാറപ്പാടം വേളൂർ കരയിൽ മാലിയിൽ പറമ്പിൽ വീട്ടിൽ മുഹമ്മദ് ബിലാൽ ക്രൂരമായി ആക്രമിച്ചത്.ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഷീബ വീടിനുള്ളിൽ വച്ചു തന്നെ കൊല്ലപ്പെട്ടിരുന്നു. മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതി ബിലാലിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Related Topics

Share this story