Times Kerala

നോബേൽ സമ്മാനം വേണം.! ഹൗറ പാലത്തിന്‍റെ മുകളിൽ കയറി യുവതിയുടെ ആത്മഹത്യ ഭീഷണി

 
നോബേൽ സമ്മാനം വേണം.! ഹൗറ പാലത്തിന്‍റെ മുകളിൽ കയറി യുവതിയുടെ ആത്മഹത്യ ഭീഷണി

കൊൽക്കത്ത: അമർത്യ സെന്നിന്‍റെ നൊബേൽ സമ്മാനം ആവശ്യപ്പെട്ട് ഹൗറ പാലത്തിന്‍റെ സ്തംഭത്തിൽ കയറിയ 37കാരിയുടെ ആത്മഹത്യ ഭീഷണി. ഒടുവിൽ യുവതിയെ പൊലീസും അഗ്നിശമന സേനാംഗങ്ങളും ചേർന്ന് താഴെയിറക്കി. പാലത്തിന്‍റെ മുകളിൽ കയറി നിന്ന യുവതിയെ ഹൗറ പൊലീസും അഗ്നിശമന സേനാംഗങ്ങളും ചേർന്നാണ് ഏറെനേരം പണിപ്പെട്ടാണ് താഴെയെത്തിച്ചത്.അമർത്യ സെന്നിന്‍റെ നോബേൽ സമ്മാനം നൽകിയില്ലെങ്കിൽ താഴെയിറങ്ങില്ലെന്ന് പറഞ്ഞു ഒറ്റനിൽപ്പായിരുന്നു. കാൽനടയാത്രക്കാരാണ് യുവതിയെ ആദ്യം കണ്ടത്. വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു.

Related Topics

Share this story