Nature

വികാസ് ദുബെയുടെ വധം: പൊലീസ് എൻകൗണ്ടറിൽ ദുരൂഹത; വീഡിയോ

കൊടുംകുറ്റവാളി വികാസ് ദുബെയെ പൊലീസ് എൻകൗണ്ടറിൽ വധിച്ച സംഭവത്തിൽ ദുരൂഹത. സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപെട്ടതിനു പിന്നാലെ വികാസ് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് എൻകൗണ്ടർ നടത്തിയതെന്നാണു പൊലീസ് പറഞ്ഞത്. വികാസ് ദുബെ സഞ്ചരിച്ചിരുന്ന കാർ വെള്ളിയാഴ്ച രാവിലെ മറിഞ്ഞെന്നും ദുബെയ്ക്കും പൊലീസ് ഉദ്യോഗസ്ഥർക്കും പരുക്കേറ്റെന്നുമാണു പറയുന്നത്. പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനില്‍നിന്ന് തോക്ക് തട്ടിയെടുത്ത ദുബെ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. തൊട്ടുപിന്നാലെ വികാസ് ദുബെയെ പൊലീസ് വളഞ്ഞു കീഴടങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ ഇയാൾ വെടിയുതിർത്തു. ഇതേ തുടർന്നാണു തിരിച്ചു വെടിയുതിർത്തതെന്നാണു പൊലീസ് ഭാഷ്യം.

എന്നാൽ, വികാസ് കൊല്ലപ്പെടുന്നതിനു കുറച്ചു സമയം മുൻപു ചിത്രീകരിച്ച ദൃശ്യങ്ങളാണ് സംഭവത്തിൽ ദുരൂഹതയുണ്ടെന്ന സംശയങ്ങൾ ഉയർത്തുന്നത്. പുലർച്ചെ നാല് മണിക്ക് മൂന്ന് കാറുകൾ ടോൾ ബൂത്ത് കടക്കുന്ന ദൃശ്യമാണ് ആദ്യത്തേത്. ഈ സമയത്ത് വാഹനാപകടം ഉണ്ടായി മറിഞ്ഞ കാറിൽ അല്ല വികാസ് സഞ്ചരിച്ചിരുന്നത്. മറ്റൊരു കാറിലായിരുന്നു കൊടുംകുറ്റവാളി ഉണ്ടായിരുന്നതെന്നാണു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കാർ മാറ്റത്തെക്കുറിച്ചുള്ള ഈ സംശയം മാധ്യമങ്ങള്‍ ഉന്നയിച്ചെങ്കിലും പൊലീസ് ഇതുവരെ പ്രതികരിക്കാൻ തയാറായിട്ടില്ല.

പുലർച്ചെ 6.30ന് എടുത്ത വിഡിയോയാണു മറ്റൊന്ന്. എൻകൗണ്ടർ നടക്കുന്നതിന് അരമണിക്കൂർ മുൻപാണ് ഈ ദൃശ്യങ്ങള്‍ പകർത്തിയത്. വികാസ് ദുബെയെ കൊണ്ടുപോയിരുന്ന വാഹനത്തിന് അകമ്പടിയുണ്ടായിരുന്ന വാഹനങ്ങളിലെ ഉദ്യോഗസ്ഥർ തൊട്ടുപിന്നിലുണ്ടായ മാധ്യമങ്ങളുടെ വാഹനങ്ങളെ തടയുന്ന വിഡിയോയാണ് ഇത്.

You might also like

Comments are closed.