Times Kerala

പാലത്തിന് സമീപം വെള്ളക്കെട്ടില്‍ മൃതദേഹം കണ്ടെത്തി; ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത് പുരുഷന്റെ മൃതദേഹം

 
പാലത്തിന് സമീപം വെള്ളക്കെട്ടില്‍ മൃതദേഹം കണ്ടെത്തി; ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത് പുരുഷന്റെ മൃതദേഹം

കോഴിക്കോട്: അരയിടത്ത് പാലത്തിന് സമീപം വെള്ളക്കെട്ടില്‍ മൃതദേഹം കണ്ടെത്തി. ഒരാഴ്ചയിലധികം പഴക്കമുള്ള പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.അതേസമയം, ആളെത്തിരിച്ചറിയാനായിട്ടില്ല. ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് നാട്ടുകാർ നടത്തിയ പരിശോധനയില്‍ ബൈപ്പാസിനോട് ചേര്‍ന്നുള്ള വെള്ളക്കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. നടക്കാവ് സി.ഐയുടെ നേതൃത്വത്തില്‍ പൊലീസ് സംഘമെത്തി മൃതദേഹം വെള്ളക്കെട്ടില്‍ നിന്ന് പുറത്തെടുത്തു. ശരീരത്തില്‍ വസ്ത്രങ്ങളുമുണ്ടായിരുന്നു. മൃതദേഹം കണ്ടെത്തിയ വെള്ളക്കെട്ടിന് മീറ്ററുകള്‍ മാത്രം വ്യത്യാസത്തിലാണ് ബവ്റിജസ് വില്‍പന കേന്ദ്രമുള്ളത്. അബദ്ധത്തിൽ വെള്ളക്കെട്ടില്‍ വീണതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നഗരപരിധിയിലെ സ്റ്റേഷനുകളില്‍ അടുത്തദിവസങ്ങളിലൊന്നും കാണാതായവരെക്കുറിച്ചുള്ള പരാതിയും ലഭിച്ചിട്ടില്ല. മൃതദേഹം തുടര്‍ നടപടികള്‍ക്കായി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

Related Topics

Share this story