Nature

കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ചും സ​മ​രം ന​ട​ത്തും; മുന്നറിയിപ്പുമായി കെ. ​സു​ധാ​ക​ര​ൻ

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ചും സ​മ​രം ന​ട​ത്തു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ. ​സു​ധാ​ക​ര​ൻ. മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​തി​യി​ലേ​ക്കു​ള്ള മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു കൊ​ണ്ടാ​യി​രു​ന്നു സു​ധാ​ക​ര​ന്‍റെ വെളിപ്പെടുത്തൽ.

“സ​ർ​ക്കാ​ർ നീ​തി​കേ​ട് കാ​ണി​ച്ചാ​ൽ കോ​വി​ഡ് നി​ർ​ദ്ദേ​ശ​ങ്ങ​ൾ ലം​ഘി​ക്കും. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളും ന​ട​പ​ടി​ക​ളും വ​ലി​ച്ചെ​റി​ഞ്ഞു പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ തീ​ച്ചൂ​ള​യി​ലേ​ക്കു സം​സ്ഥാ​ന​ത്തെ ന​യി​ക്കും. പ്ര​തി​ക​രി​ക്കാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മു​ള്ള​തു​കൊ​ണ്ടാ​ണു പ്ര​തി​പ​ക്ഷം ഇ​ത്ത​ര​ത്തി​ൽ പോ​കു​ന്ന​ത്. ആ ​വി​ഘാ​തം ത​ട്ടി​മാ​റ്റാ​ൻ പ്ര​തി​പ​ക്ഷ​ത്തി​നു നി​യ​മം ത​ട​സ​മ​ല്ല.” – സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

നേ​ര​ത്തെ, സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ചും സ​മ​രം ന​ട​ത്തു​മെ​ന്ന് ബി​ജെ​പി​യും പ​റ​ഞ്ഞി​രു​ന്നു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.