Times Kerala

തിരുവനന്തപുരത്ത് സാമൂഹ്യ വ്യാപനമില്ല; ട്രിപ്പിള്‍ ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി

 
തിരുവനന്തപുരത്ത് സാമൂഹ്യ വ്യാപനമില്ല; ട്രിപ്പിള്‍ ലോക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടി

തിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണം ഭയാനകമായി വർധിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയിലെ ട്രിപ്പിള്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി നീട്ടി. അതിവ്യാപന മേഖലയില്‍ ട്രിപ്പിള്‍ ലോക്ഡൗണും മറ്റിടങ്ങളില്‍ ലോക്ഡൗണ്‍ എന്നിങ്ങനെയാണ് നിയന്ത്രണം തുടരുക.തലസ്ഥാന ജില്ലയില്‍  ഇന്ന് 129 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു ജില്ലയില്‍ മാത്രം നൂറിലേറെ രോഗികള്‍ ഒരുദിവസം ഉണ്ടാകുന്നതും ആദ്യം. വെള്ളിയാഴ്ച മാത്രം 105 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നത് ജില്ലയില്‍ വര്‍ധിച്ചത് ഗൗരവതരമാണ്. അതേസമയം, ജില്ലയിൽ സാമൂഹ്യ വ്യാപനം ഉണ്ടായിട്ടെലും സൂപ്പർ സ്‌പ്രെഡ്‌ മാത്രമാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Related Topics

Share this story