Times Kerala

കന്നുകാലിക്കൂട്ടം മുന്നിൽ ചാടി.! വികാസ് ദുബെയെ കൊണ്ടുപോയ വാഹനം അപകടത്തിൽ പെട്ടത് ഇങ്ങനെ…

 
കന്നുകാലിക്കൂട്ടം മുന്നിൽ ചാടി.! വികാസ് ദുബെയെ കൊണ്ടുപോയ വാഹനം അപകടത്തിൽ പെട്ടത് ഇങ്ങനെ…

ലക്നൗ: കന്നുകാലിക്കൂട്ടം മുന്നിൽ വന്നതിനാലാണ് കൊടും കുറ്റവാളി വികാസ് ദുബെയെ കൊണ്ടുപോയ വാഹനം അപകടത്തിൽ പെട്ട് മറിഞ്ഞതെന്ന് ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്ക് ഫോഴ്സ്. വാർത്താകുറിപ്പിലൂടെയാണ് അവർ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അകമ്പടി വാഹനം മറിഞ്ഞപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ച വികാസ് ദുബെയെ കൂട്ടത്തിലൊരു പോലീസുകാരന്റെ തോക്ക് തട്ടിയെടുത്തു തുടർന്ന് പൊലീസ് വെടിവെച്ച് കൊല്ലുകയായിരുന്നു.ദുബെയെയുടെ അടുത്തെത്തി അയാളെ ജീവനോടെ പിടിക്കാൻ പൊലീസ് ശ്രമിച്ചിരുന്നു. പക്ഷേ, അയാൾ തുടർച്ചയായി വെടിയുതിർത്തതിനെ തുടർന്ന് സ്വയരക്ഷക്കായി പൊലീസിനു തിരിച്ച് വെടിവെക്കേണ്ടി വന്നു എന്നും വാർത്താ കുറിപ്പിൽ പറയുന്നു.

Related Topics

Share this story