Times Kerala

മേഘാലയയില്‍ 26 ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്

 

ഷില്ലോങ്: മേഘാലയയില്‍ 26 ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. iഇതോടെ സംസ്ഥാനത്ത് 91 ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി കോൺറാഡ് കെ സങ്മ അറിയിച്ചു. ബിഎസ്എഫിന്‍റെ ആസ്ഥാനമായി ഉംപ്ലിങില്‍ ജോലി ചെയ്‌തിരുന്നവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ പ്രദേശം കണ്ടെയ്‌ൻമെന്‍റ് സോണായി പ്രഖ്യാപിച്ചു.

Related Topics

Share this story