Times Kerala

”ഫോണില്ലാത്ത മുഖ്യമന്ത്രിയുടെ ഫോണുള്ള സന്തത സഹചാരികൾ നൂറും ഇരുനൂറും തവണ സരിതയെ വിളിച്ചതിനു തെളിവ് വരുന്നു’ സ്വർണക്കടത്ത് കേസിൽ പ്രതിപക്ഷത്തെ പൊളിച്ചടുക്കി അഡ്വ. ഹരീഷ്‌ വാസുദേവൻ

 
”ഫോണില്ലാത്ത മുഖ്യമന്ത്രിയുടെ ഫോണുള്ള സന്തത സഹചാരികൾ നൂറും ഇരുനൂറും തവണ സരിതയെ വിളിച്ചതിനു തെളിവ് വരുന്നു’ സ്വർണക്കടത്ത് കേസിൽ പ്രതിപക്ഷത്തെ പൊളിച്ചടുക്കി അഡ്വ. ഹരീഷ്‌ വാസുദേവൻ

തിരുവനന്തപുരം: സ്വർണകടത്ത് കേസ് സർക്കാരിനെതിരെയുള്ള ആയുധമാക്കിയ‌ പ്രതിപക്ഷത്തെ പൊളിച്ചടുക്കി അഡ്വ. ഹരീഷ്‌ വാസുദേവൻ. ചാനൽ മുറികളിലോ പത്രസമ്മേളനങ്ങളിലോ അലറിയാൽ അന്വേഷണം പ്രഖ്യാപിക്കാൻ CRPC യിൽ വകുപ്പുണ്ടോ? പരാതി കൊടുത്താലേ അന്വേഷിക്കൂ എന്നും ഹരീഷ്‌ വാസുദേവൻ പറയുന്നു.

ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ:

സംസ്ഥാന സർക്കാർ കേസെടുക്കുന്നില്ലേ എന്നു പലരും ചോദിക്കുന്നു. എപ്പോഴാണ് പോലീസ് കേസെടുക്കുക?

സരിതയ്ക്ക് പണം നിക്ഷേപമായി കൊടുത്തത് മുഖ്യമന്ത്രിയുമായുള്ള സരിതയുടെ ബന്ധവും, അദ്ദേഹം നേരിട്ട് തന്ന ഉറപ്പും കണ്ടിട്ടാണെന്നും, തന്നെ വഞ്ചിക്കാൻ ദുരുദ്ദേശത്തോടെ സരിത ചെയ്തതെന്നും മല്ലേലിൽ ശ്രീധരൻ നായർ എന്നൊരാൾ പോലീസിൽ പരാതിപ്പെട്ടിരുന്നു. ശ്രീധരൻ നായർ ഒരു പാർട്ടിയുടെയും ആളായിരുന്നില്ല.

information about a cognizable offence ആണ് FIR ഇടാനും അന്വേഷിക്കാനും ഉള്ള മാനദണ്ഡം എന്നു സുപ്രീംകോടതി ലളിതകുമാരി കേസിൽ വിധിച്ചല്ലോ. ഫോണില്ലാത്ത മുഖ്യമന്ത്രിയുടെ ഫോണുള്ള സന്തത സഹചാരികൾ നൂറും ഇരുനൂറും തവണ സരിതയെ വിളിച്ചതിനു തെളിവ് വരുന്നു. പരാതി എന്ന, information about a cognizable offence ആയ ഒരു കടലാസിന്റെ പേരിലാണ് മജിസ്‌ട്രേറ്റ് കോടതി FIR ഇട്ടു അന്വേഷിക്കാൻ ഉത്തരവിടുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിനു തട്ടിപ്പ് കേസിൽ പങ്കുണ്ടെന്ന ഒരു FIR വെച്ചല്ലേ സോളാർ ചർച്ച മുഴുവനും നടന്നത്?

മുഖ്യമന്ത്രിയുടെ ഓഫീസിനോ മുഖ്യമന്ത്രിക്കോ ഏതെങ്കിലും കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് ഒരു കഷണം കടലാസിൽ വിശ്വസനീയമായ ഒരു തെളിവിന്റെ എങ്കിലും അടിസ്ഥാനത്തിൽ ഏതെങ്കിലും പോലീസ് സ്റ്റേഷനിൽ ആർക്കെങ്കിലും ഒരു പരാതി ഒരു വെള്ളക്കടലാസിൽ എഴുതി കൊടുത്തുകൂടെ? എന്നാൽ FIR ഉം അന്വേഷണവും ഒക്കെ ആകുമല്ലോ.

അല്ലാതെ ചാനൽ മുറികളിലോ പത്രസമ്മേളനങ്ങളിലോ അലറിയാൽ അന്വേഷണം പ്രഖ്യാപിക്കാൻ CRPC യിൽ വകുപ്പുണ്ടോ?? ആവശ്യം ലീഗൽ അല്ല, പൊളിറ്റിക്കൽ ആണ്. അല്ലെങ്കിൽ എന്തേ ആരും പരാതിപ്പെടുന്നില്ല എന്നു മനസിലാകുന്നില്ല.

Related Topics

Share this story