Times Kerala

ചൈനീസ് ഉപകരണങ്ങള്‍ ബഹിഷ്‌കരിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

 
ചൈനീസ് ഉപകരണങ്ങള്‍ ബഹിഷ്‌കരിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ഡെറാഡൂൺ: ചൈനീസ് ഉപകരണങ്ങള്‍ ബഹിഷ്‌കരിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്. ഗാൽവാൻ താഴ്‌വരയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ച സംഭവത്തിൽ പ്രതിഷേധമായാണ് ഇത്തരമൊരു തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.ചൈനീസ് ഉപകരണങ്ങൾ ഉപയോഗിക്കില്ലെന്ന തീരുമാനം നേരത്തെ തന്നെ എടുത്തിരുന്നുവെന്ന് റാവത്ത് പത്രസമ്മേളനത്തിൽ പറഞ്ഞു. 59 ചൈനീസ് ആപ്ലിക്കേഷനുകൾ കേന്ദ്രം നിരോധിച്ച ശേഷം രാജ്യത്ത് ആളുകൾ ഇന്ത്യൻ ആപ്ലിക്കേഷനുകൾ ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Related Topics

Share this story