Times Kerala

കൊല്ലപ്പെട്ട കൊടും ക്രിമിനൽ വികാസ് ദുബെയുടെ ഗ്രാമത്തിൽ വ്യാപക പരിശോധന ; ബോംബുകൾ കണ്ടെത്തി

 
കൊല്ലപ്പെട്ട കൊടും ക്രിമിനൽ വികാസ് ദുബെയുടെ ഗ്രാമത്തിൽ വ്യാപക പരിശോധന ; ബോംബുകൾ കണ്ടെത്തി

ലക്‌നൗ: കഴിഞ്ഞ ദിവസം അറസ്റ്റിലായി കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇന്ന് പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട വികാസ് ദുബെയുടെ ഗ്രാമത്തിൽ വ്യാപക പരിശോധന. ബോംബുകൾ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ബിക്രു ഗ്രാമത്തിലെ പഞ്ചായത്ത് ഭവനിൽ നിന്നാണ് ബോംബുകൾ കണ്ടെത്തിയത്. ഈ മാസം മൂന്നിന് നടന്ന ആക്രമണത്തിൽ എട്ട് പൊലീസുകാർ കൊല്ലപ്പെട്ടതിനെ തുടർന്ന് പ്രദേശത്ത് പൊലീസ് തെരച്ചിൽ വ്യാപകമായി നടക്കുകയായിരുന്നു.

Related Topics

Share this story