Times Kerala

അറുപതുകാരനെ കാട്ടാനക്കൂട്ടം ചവിട്ടി കൊന്നു

 
അറുപതുകാരനെ കാട്ടാനക്കൂട്ടം ചവിട്ടി കൊന്നു

റായ്‌പൂർ: ഛത്തീസ്ഗലെ സൂരജ്‌പൂരിൽ 60വയസ്സുകാരനെ കാട്ടാനക്കൂട്ടം ചവിട്ടി കൊന്നു. പ്രതപ്പൂർ വനമേഖലയിലെ പഖ്‌നി ഗ്രാമവാസിയായും മുൻ പഞ്ചായത്ത് അംഗവുമായ ശങ്കർ സിങ്ങിനെയാണ് കാട്ടാനക്കൂട്ടം ചവിട്ടി കൊന്നത്. മൃതദേഹം വ്യാഴാഴ്ച കാട്ടിൽ നിന്ന് നാട്ടുകാർ കണ്ടെത്തി. ജൂലായ് ആറിന് കാൽനടയായി പരമേശ്വർ ഗ്രാമത്തിലേക്ക് പോയ സിങ്ങ് മടങ്ങിയെത്താതിരുന്നതിനെ തുടർന്ന് പ്രദേശത്ത് തിരച്ചിൽ നടത്തി വരികയായിരുന്നു.ശരീരത്തിന് ചുറ്റും ആനകളുടെ കാൽപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. അവശിഷ്ടങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് കാട്ടാന ആക്രമണമാണെന്ന നിഗമനത്തിലെത്തിയതെന്ന് അധികൃതർ പറഞ്ഞു.മരിച്ചയാളുടെ ബന്ധുക്കൾക്ക് 25,000 രൂപ സഹായധനം നൽകിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.

Related Topics

Share this story