Times Kerala

കോവിഡ് സ്ഥിരീകരിച്ച വജ്ര വ്യാപാരി ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്‌തു

 
കോവിഡ് സ്ഥിരീകരിച്ച വജ്ര വ്യാപാരി ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്‌തു

ഗാന്ധിനഗര്‍: കോവിഡ് സ്ഥിരീകരിച്ചതിൽ മനംനൊന്ത് വജ്ര വ്യാപാരി ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്‌തു. ഗുജറാത്തിലെ സൂറത്തില്‍ നാൻ‌പുര സ്വദേശിയായ കുമാർപൽ ഷാ (63) ആണ് ജീവനൊടുക്കിയത്. വ്യാഴാഴ്‌ചയാണ് ഇയാളുടെ കൊവിഡ് പരിശോധനാഫലം പോസിറ്റീവായത്. ഇതേതുടര്‍ന്ന് അസ്വസ്ഥനായ ഇയാൾ വെള്ളിയാഴ്‌ച രാവിലെ വീട് വിട്ടിറങ്ങി. സ്‌കൂട്ടര്‍ ഉധാന റെയില്‍വേ സ്റ്റേഷന് സമീപം ഉപേക്ഷിച്ച ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു.

Related Topics

Share this story