Times Kerala

മുഖ്യമന്ത്രിയുടെ വസതി തകർക്കുമെന്ന് ഭീഷണി; യുവാവ് അറസ്റ്റിൽ

 
മുഖ്യമന്ത്രിയുടെ വസതി തകർക്കുമെന്ന് ഭീഷണി; യുവാവ് അറസ്റ്റിൽ

ജയ്പൂർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്‍റെ വസതി തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ഇന്ന് രാവിലെ 10.30 ഓടെ ഇയാൾ പൊലീസ് കൺട്രോൾ റൂമിലേക്ക് ഫോൺ ചെയ്തത് ഭീഷണിപ്പെടുത്തുകയായിരുന്നു. ഫോൺ കോളിനെ തുടർന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ടിന്‍റെ വസതിയിൽ സുരക്ഷ ശക്തമാക്കിയിരുന്നു. തുടർന്ന്ച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ ജംവരംഗഡിലെ പാപ്പർ ഗ്രാമത്തിൽ നിന്ന് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

Related Topics

Share this story