Times Kerala

ഏറ്റുമാനൂരിലെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് ഐബിഎസ് സോഫ്റ്റ് വെയർ 50 ടിവി സെറ്റുകള്‍ സമ്മാനിച്ചു

 
ഏറ്റുമാനൂരിലെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന്  ഐബിഎസ് സോഫ്റ്റ് വെയർ 50 ടിവി സെറ്റുകള്‍ സമ്മാനിച്ചു

കോട്ടയം: ഏറ്റുമാനൂരില്‍ കൊവിഡ് കാലത്തെ ഓണ്‍ലൈന്‍ പഠനത്തിന് വേണ്ട സൗകര്യമില്ലാത്ത ഗവ. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് തിരുവനന്തപുരം ആസ്ഥാനമായ പ്രമുഖ ആഗോള ഐടി കമ്പനിയായ ഐബിഎസ് സോഫ്റ്റ് വെയർ 50 ടിവി സെറ്റുകള്‍ സമ്മാനിച്ചു.

ഐബിഎസ്-ന്‍റെ കോര്‍പറേറ്റ് സാമൂഹിക ഉത്തരവാദിത്ത പദ്ധതിയനുസരിച്ച് സമ്മാനിക്കുന്ന ടിവി സെറ്റുകള്‍ ഏറ്റുമാനൂരില്‍ സുരേഷ് കുറുപ്പ് എംഎല്‍എ-യുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ ഐബിഎസ് ഗ്ലോബല്‍ ഹ്യൂമന്‍ റിസോഴ്സസ് മാനേജര്‍ സാനി എ.എസ് സംസ്ഥാന വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഷൈല വിആര്‍-ന് കൈമാറി.

ഐബിഎസ് സഹായവുമായി മുന്നോട്ടുവന്നതോടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് നൂറു ശതമാനം സൗകര്യമേര്‍പ്പെടുത്തിയ നിയമസഭാ മണ്ഡലമായി ഏറ്റുമാനൂര്‍ മാറിയിരിക്കുകയാണെന്ന് സുരേഷ് കുറുപ്പ് പറഞ്ഞു. ഈ വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകളില്‍ പങ്കെടുക്കാന്‍ ഇതുവരെ കഴിഞ്ഞിരുന്നില്ല. മികച്ച കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ വിഷമഘട്ടങ്ങളില്‍ വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ അറിഞ്ഞ് മുന്നോട്ടുവരികയും അവരെ സഹായിക്കുകയും ചെയ്യുന്നത് പ്രശംസനീയമാണെന്ന് സുരേഷ് കുറുപ്പ് പറഞ്ഞു.

കൊവിഡ്19 മഹാമാരിയെത്തുടര്‍ന്ന് സ്കൂളുകള്‍ അടഞ്ഞുകിടക്കുന്നതുകൊണ്ട് വിദ്യാര്‍ഥികളുടെ പഠനം നഷ്ടപ്പെടാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഓണ്‍ലൈന്‍ ക്ലാസുകളുമായി മുന്നോട്ടുവന്ന സാഹചര്യത്തിലാണ് ഐബിഎസും ഈ ലക്ഷ്യത്തോടെ സര്‍ക്കാരുമായി സഹകരിക്കുന്നത്.

Related Topics

Share this story