Times Kerala

സ്വർണക്കടത്ത് കേസ് ;സരിത്ത് കുമാറും സ്വപ്ന സുരേഷും കേസിലെ ഒന്നും രണ്ടും പ്രതികൾ

 
സ്വർണക്കടത്ത്  കേസ് ;സരിത്ത് കുമാറും സ്വപ്ന സുരേഷും കേസിലെ  ഒന്നും രണ്ടും പ്രതികൾ

കൊച്ചി: തിരുവനന്തപുരം  സ്വർണ കടത്ത് കേസിൽ മുൻ കോൺസുലേറ്റ് ജീവനക്കാരായിരുന്ന സരിത്ത് കുമാറും സ്വപ്ന സുരേഷും ഒന്നും രണ്ടും പ്രതികൾ.

സ്വർണ കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദാണ് .തിരുവനന്തപുരം സ്വദേശി സന്ദീപ് നായർ സ്വർണ കടത്ത് കേസിലെ നാലാം പ്രതി. കലൂരിലുള്ള എൻഐഎ കോടതിയിലാണ് നിലവിൽ എൻഐഎ എഫ്ഐആർ സമർപ്പിച്ചിരിക്കുന്നത്.

ഫരീദിന്   വേണ്ടിയാണ് സ്വർണം കടത്തിയതെന്നാണ് സരിത് എൻഐഎയ്ക്ക് നൽകിയിരിക്കുന്ന മൊഴി.

Related Topics

Share this story