Times Kerala

‘തൃഷ, ഇത് നിങ്ങൾക്കുള്ള അവസാനത്തെ മുന്നറിയിപ്പാണ്.,അടുത്ത തവണ നീ നിയമ നടപടികൾ നേരിടേണ്ടി വരും..; മീര മിഥുൻ

 
‘തൃഷ, ഇത് നിങ്ങൾക്കുള്ള അവസാനത്തെ മുന്നറിയിപ്പാണ്.,അടുത്ത തവണ നീ നിയമ നടപടികൾ നേരിടേണ്ടി വരും..; മീര മിഥുൻ

തെന്നിന്ത്യൻ താരം തൃഷ കൃഷ്ണനെതിരെ രൂക്ഷ വിമർശനവുമായി തമിഴ് ബിഗ് ബോസ് താരം മീര മിഥുൻ. തൃഷ തന്റെ ഹെയർ സ്റ്റൈലും മറ്റും കോപ്പിയടിച്ച് ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നുവെന്നാണ് മീരയുടെ ആരോപണം. തന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത് ഉപയോഗിക്കുന്നതാണെന്നും മീര അവകാശപ്പെടുന്നു.

‘തൃഷ, ഇത് നിനക്കുളള അവസാന മുന്നറിയിപ്പാണ്. ഇനി എന്റെ ഹെയർസ്റ്റൈലിനു സമാനമായ ചിത്രങ്ങൾ ഫോട്ടോഷോപ്പ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത് ശ്രദ്ധയിൽ​പെട്ടാൽ നീ നിയമ നടപടികൾ നേരിടേണ്ടി വരും. നിനക്കറിയാം എന്താണ് ചെയ്യുന്നതെന്ന്, നിങ്ങളുടെ മനസാക്ഷിക്ക് അറിയാം. വളരുക! സ്വന്തമായി ഒരു ജീവിതം ജീവിക്കുക,’ മീര കുറിച്ചു. എന്നാൽ തൃഷ ഇതുവരെ മീരയുടെ ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല.

Related Topics

Share this story