Times Kerala

ലോക്ക് ഡൗണിൽ കൃഷിയുമായി ജോജു ജോര്‍ജ്..!

 
ലോക്ക് ഡൗണിൽ കൃഷിയുമായി ജോജു ജോര്‍ജ്..!

ഏറെ കാലമായി മലയാള സിനിമയിലെ നിറസാന്നിധ്യമാണ് നടന്‍ ജോജു ജോര്‍ജ്. ലാളിത്യം കൊണ്ടും അഭിനയമികവുകൊണ്ടും മലയാള സിനിമാസ്വാദകരുടെ ഹൃദയത്തില്‍ കയറിപ്പറ്റിയ ജോജു ജോര്‍ജ് ദേശീയ അവാര്‍ഡിലേക്ക് വരെ നടന്നുകയറിയിട്ടുണ്ട്. ഇപ്പോളിതാ ലോക്ക് ഡൗണിൽ കൃഷിയിൽ സജീവമാണ്  ജോജു ജോർജ്ജ്.

സിനിമാ തിരക്കുകൾ ഇല്ലാതായതോടെ സ്വന്തമായി പച്ചക്കറി കൃഷിയും പശുവളർത്തലും നടത്തുകയായിരുന്നു ജോജു. താരം തന്നെയാണ് ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്. പച്ചക്കറികളുടെയും പശുവിന്റെയും കോഴികളുടെയും ചിത്രങ്ങളും ജോജു പങ്കുവച്ചിട്ടുണ്ട്. തിരക്കഥാകൃത്ത് സജീവ് പാഴൂരാണ് തനിക്ക് പ്രചോദനമേകിയതെന്നും അദ്ദേഹത്തിന്റെ വീട്ടിൽ ഭംഗിയുള്ള പച്ചക്കറിത്തോട്ടമുണ്ടെന്നും പച്ചക്കറികളോ മീനോ ഒന്നും പുറമെ നിന്നും വാങ്ങാറില്ലെന്നും ജോജു പറയുന്നു. രണ്ട് വെച്ചൂർ പശു, ഒരു ആട്, നാടൻ കോഴി, മത്സ്യ കൃഷി എന്നിവയും ജോജുവിനുണ്ട്.

കുട്ടികൾക്കും അച്ഛനമ്മമാർക്കും വിഷമയമില്ലാത്ത ഭക്ഷണം നൽകുന്നതിന്റെ ചാരിതാർഥ്യവും ജോജു മറച്ചുവയ്ക്കുന്നില്ല. എല്ലാവരും ഇത്തരം കാര്യങ്ങൾ സ്വന്തം വീടുകളിൽ തുടങ്ങണമെന്ന ഉപദേശവും ജോജു‌ നൽകുന്നത്.

Related Topics

Share this story