Times Kerala

സംസ്ഥാനത്ത് വീണ്ടും വൻ സ്വർണ വേട്ട; അടിവസ്ത്രത്തിനുള്ളിൽ നിന്നടക്കം പിടിച്ചെടുത്തത് മൂന്നര കിലോയോളം സ്വർണം; കരിപ്പൂർ വിമാനത്താവളത്തിൽ മൂന്ന് യാത്രക്കാർ അറസ്റ്റിൽ

 
സംസ്ഥാനത്ത് വീണ്ടും വൻ സ്വർണ വേട്ട; അടിവസ്ത്രത്തിനുള്ളിൽ നിന്നടക്കം പിടിച്ചെടുത്തത് മൂന്നര കിലോയോളം സ്വർണം; കരിപ്പൂർ വിമാനത്താവളത്തിൽ മൂന്ന് യാത്രക്കാർ അറസ്റ്റിൽ

കോഴിക്കോട്: തിരുവനന്തപുരത്തെ സ്വർണക്കടത്തു കേസ് വൻ വിവാദമാകുന്നതിനിടെ കരിപ്പൂർ അന്തരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. മൂന്ന് യാത്രക്കാരിൽ നിന്നായി ഏകദേശം 3.3 കിലോഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് ഇന്‍റലിജൻസ് പിടികൂടിയത് . ഒന്നര കോടി വിലമതിക്കുന്ന സ്വർണമാണ് പിടിച്ചെടുത്തത്. റാസൽഖൈമയിൽ നിന്നും, ദോഹയിൽ നിന്നും വന്ന വിമാനങ്ങളിലാണ് സ്വർണം കണ്ടെത്തിയത്.കരിപ്പൂരിൽ വീണ്ടും സ്വർണ വേട്ട; പിടിച്ചെടുത്തത് ഒന്നര കോടിയുടെ സ്വർണംറാസൽഖൈമയിൽ നിന്നും സ്‌പൈസ് ജെറ്റ് വിമാനത്തിൽ എത്തിയ മലപ്പുറം തേഞ്ഞിപ്പാലം സ്വദേശിയായ ജിഷാറില്‍ നിന്നും 500 ഗ്രാം സ്വർണം പിടിച്ചെടുത്തു. ഇയാള്‍ ധരിച്ചിരുന്ന വസ്ത്രത്തിനുള്ളില്‍ പേസ്റ്റ് രൂപത്തിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. ഇതേ വിമാനത്തില്‍ എത്തിയ കോഴിക്കോട് കോഴഞ്ചേരി സ്വദേശി അബ്ദുൾ ജലീലില്‍ നിന്നും 2.045 കിലോഗ്രാം സ്വർണം പിടിച്ചെടുത്തു. ഖത്തറിലെ ദോഹയിൽ നിന്നും ഇൻഡിഗോ വിമാനത്തിലെത്തിയ കൊടുവള്ളി സ്വദേശി മുഹമ്മദ് റിയാസില്‍ നിന്നും 800 ഗ്രാം സ്വര്‍ണവും പിടികൂടി. കസ്റ്റംസ് വിമാനത്താവളത്തിൽ പരിശോധന ശക്തമാക്കിട്ടുണ്ട്.

Related Topics

Share this story