Times Kerala

സ്വർണക്കടത്ത് കേസ്: ഫാസിലിനെ തേടി കസ്‌റ്റംസ്; യുഎഇ യുടെ സഹായം തേടി

 
സ്വർണക്കടത്ത് കേസ്: ഫാസിലിനെ തേടി കസ്‌റ്റംസ്; യുഎഇ യുടെ സഹായം തേടി

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസിൽ ഫാസിലിനെ തേടി കസ്‌റ്റംസ്‌. യുഎഇയിൽനിന്ന്‌ നയതന്ത്ര ബാഗേജിൽ സ്വർണം അയച്ചത്‌ ഫാസിലാണ്‌. നയതന്ത്ര ബാഗേജുകൾ പരിശോധിക്കാൻ പാടില്ലെന്നാണ്‌ നിയമം. എക്‌സറേ ഉൾപ്പെടെയുള്ള പരിശോധനകൾക്ക്‌ വിധേയമാക്കാത്ത ബാഗ്‌ നിഷ്‌പ്രയാസം പുറത്തെത്തും. ഈ സാഹചര്യത്തിൽ വാതിൽപിടിയും പൈപ്പിലും ഫാസിൽ എന്തിന്‌ സ്വർണം ഒളിപ്പിച്ചു എന്നാണ്‌ കസ്‌റ്റംസ്‌ അന്വേഷിക്കുന്നത്‌. ഇതിനായി യുഎഇ യുടെ സഹായം തേടിയിട്ടുണ്ട്.

Related Topics

Share this story