Times Kerala

മുന്‍പൊരിക്കലും ചെയ്യാത്ത വിധമായിരുന്നു അന്ന് ബാഹുബലിക്ക് വേണ്ടി ലുക്ക് ടെസ്റ്റ് നടത്തിയത്..; നടി തമന്ന

 
മുന്‍പൊരിക്കലും ചെയ്യാത്ത വിധമായിരുന്നു അന്ന് ബാഹുബലിക്ക് വേണ്ടി ലുക്ക് ടെസ്റ്റ് നടത്തിയത്..; നടി തമന്ന

ബാഹുബലിയുടെ ആദ്യ ഭാഗം പുറത്തിറങ്ങി ഇന്നേക്ക് അഞ്ച് വര്‍ഷം തികയുകയാണ്. ബ്രഹ്മാണ്ഡ ചിത്രത്തിന്റെ അഞ്ചാം വാര്‍ഷികം സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കുകയാണ് ആരാധകര്‍.ഇപ്പോളിതാ ബാഹുബലിയെക്കുറിച്ചുളള അനുഭവങ്ങളും ചിത്രം പുറത്തിറങ്ങിയ ശേഷം ജീവിതത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ചും തുറന്നു പറയുകയാണ് നടി തമന്ന ഭാട്ടിയ.

ബ്രഹ്മാണ്ഡ ചിത്രത്തില്‍ അവന്തിക എന്ന കഥാപാത്രമായിട്ടാണ് നടി എത്തിയിരുന്നത്. ചിത്രത്തില്‍ ശക്തയായ ഒരു സ്ത്രീ കഥാപാത്രമാണ് നടി അവതരിപ്പിച്ചിരുന്നത്. ബാഹുബലിയിലെ തമന്നയുടെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രശംസകള്‍ ലഭിക്കുകയും ചെയ്തിരുന്നു.

ബാഹുബലിയെക്കുറിച്ച് പറയുമ്പോള്‍ തനിക്ക് ആദ്യം ഓര്‍മ്മ വരുന്നത് ലുക്ക് ടെസ്റ്റ് നടത്തിയതാണ്.  മുന്‍പൊരിക്കലും ചെയ്യാത്ത വിധമായിരുന്നു അന്ന് ബാഹുബലിക്ക് വേണ്ടി ലുക്ക് ടെസ്റ്റ് നടത്തിയത്. ചിത്രത്തിലെ തന്റെ ആദ്യ സീനും ആക്ഷന്‍ രംഗങ്ങളും വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. ബാഹുബലിയുടെ വിജയത്തിന് ശേഷം തനിക്ക് ഏത് കഥാപാത്രവും ചെയ്യാമെന്ന ആത്മവിശ്വാസം കിട്ടി. മറ്റ് വേറിട്ട കഥാപാത്രങ്ങളും പരീക്ഷിക്കാന്‍ ഇത് തന്നെ പ്രോത്സാഹിപ്പിച്ചു.

ബാഹുബലിയുടെ ആദ്യ ഭാഗത്തില്‍ വലിയ പ്രാധാന്യമുളള വേഷത്തില്‍ തമന്ന എത്തിയപ്പോള്‍ രണ്ടാം ഭാഗത്തില്‍ ശരിക്കും അനുഷ്‌കാ ഷെട്ടിയാണ് നായികാ വേഷത്തില്‍ തിളങ്ങിയത്.

Related Topics

Share this story